ഇന്ത്യൻ വനിതകൾക്കു ജയം
10:47 PM Sep 19, 2018 | Deepika.com
കടുനായകെ (ശ്രീലങ്ക): ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി-20യിൽ ഇന്ത്യൻ വനിതകൾക്കു ജയം. 13 റണ്‍സിനാണ് ഇന്ത്യ ജയം നേടിയത്. നാല് ഓവറിൽ 26 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ലെഗ്സ്പിന്നർ പൂനം യാദവിന്റെ മികവിലാണ് ഇന്ത്യ ജയത്തിലെത്തിയത്. സ്കോർ: ഇന്ത്യ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 168. ശ്രീലങ്ക 19.3 ഓവറിൽ 155.