ബ്ലൈൻഡ് ഫുട്ബോൾ: ഇന്ത്യക്കു ജയം
10:47 PM Sep 19, 2018 | Deepika.com
കൊച്ചി: ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കാഴ്ച പരിമിതർക്കായി സംഘടിപ്പിച്ച ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ ഇന്ത്യക്ക് മിന്നുന്ന ജയം. ഓസ്ട്രേലിയയെ 2-0നാണ് ഇന്ത്യ തോൽപ്പിച്ചത്. ഇന്ത്യക്കു വേണ്ടി ഫൽഹാൻ, ക്ലിംഗ്സോണ് എന്നിവർ ഗോൾ നേടി.