ലോസ്ആഞ്ചലസ്: അമേരിക്കൻ ടെലിവിഷൻ മേഖലയിലെ മികവിനു നല്കുന്ന എമ്മി അവാർഡിന് ‘ഗെയിം ഓഫ് ത്രോൺ’, ‘ദ മാർവലസ് മിസിസ് മേസൽ’ എന്നീ സീരിയലുകൾ അർഹമായി. എച്ച്ബിഒയിൽ സംപ്രേഷണം ചെയ്യുന്ന ഗെയിം ഓഫ് ത്രോൺ, ഡ്രാമ വിഭാഗത്തിൽ ഏറ്റവും മികച്ച സീരിയലായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച ഹാസ്യപരന്പരയ്ക്കുള്ള പുരസ്കാരമാണ് ദ മാർവലസ് മിസിസ് മേസൽ നേടിയത്. ഇതിൽ അഭിനയിച്ച റേച്ചൽ ബ്രോസ്നൻ മികച്ച നടിയായി. ‘ദ അമേരിക്കൻസ്’ എന്ന പരന്പരയിലെ അഭിയത്തിലൂടെ മാത്യു റെയ്സ് മികച്ച നടനായി.
ലോസ്ആഞ്ചലസിലെ മൈക്രോസോഫ്ട് തിയറ്ററിലാണ് 70ാമത് പ്രൈംടൈം എമ്മി അവാർഡുകൾ പ്രഖ്യാപിച്ചത്.