പനാജി: ഗോവയിലെ ബിജെപി സർക്കാരിനോട് സഭയിൽ വിശ്വാസവോട്ട് തേടാൻ നിർദേശിക്കണമെന്നു ഗവർണർ മൃദുല സിൻഹയോടു കോൺഗ്രസ് എംഎൽഎമാർ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവലേക്കറുടെ നേതൃത്വത്തിലാണ് എംഎൽഎമാർ ഗവർണറെ കണ്ടത്.
നിയമസഭ പിരിച്ചുവിടരുതെന്നും കോൺഗ്രസ് എംഎൽഎമാർ ഗവർണറോട് ആവശ്യപ്പെട്ടു. ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ ഡൽഹി എയിംസിൽ ചികിത്സയിലാണ്. ഇതു കൂടാതെ രണ്ടു മന്ത്രിമാരും ചികിത്സയിലാണ്.
40 അംഗ ഗോവ നിയമസഭയിൽ കോൺഗ്രസിന് 16 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 14 അംഗങ്ങളുണ്ട്. മൂന്ന് അംഗങ്ങൾ വീതമുള്ള ഗോവ ഫോർവേഡ് പാർട്ടി, എംജിപി, മൂന്ന് സ്വതന്ത്രർ, ഒരു എൻസിപി അംഗം എന്നിവരുടെ പിന്തുണ ബിജെപിക്കുണ്ട്.