ന്യൂഡൽഹി: കോണ്ഗ്രസ് ഡൽഹി പിസിസി പ്രസിഡന്റ് അജയ് മാക്കൻ രാജിക്കൊരുങ്ങിയെന്ന വാർത്തകൾ നിഷേധിച്ചു പാർട്ടി. അദ്ദേഹം തന്റെ ആരോഗ്യപരമായ ചില പരാധീനതകൾ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി പങ്കുവച്ചു എന്ന് കോൺഗ്രസ് നേതാവ് പി.സി. ചാക്കോ വ്യക്തമാക്കി. അജയ് മാക്കൻ ഉടൻ തന്നെ ചികിത്സ തേടുമെന്നും പി.സി ചാക്കോ പറഞ്ഞു. ചികിത്സാർഥം അജയ് മാക്കൻ ഇപ്പോൾ തന്നെ വിദേശത്താണെന്നാണ് ചില പാർട്ടി വൃത്തങ്ങൾ പറയുന്നത്.