ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ സൈന നെഹ്വാൾ ആദ്യ റൗണ്ടിൽ പുറത്ത്. അതേസമയം, ലോക മൂന്നാം നന്പർ താരമായ പി.വി. സിന്ധു രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ദക്ഷിണ കൊറിയയുടെ സങ് ജി ഹ്യൂനിനോടാണ് സൈന മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ പരാജയപ്പെട്ടത്. 20-22, 21-8, 21-14നായിരുന്നു സൈനയുടെ തോൽവി.
ഇന്ത്യയുടെ പ്രതീക്ഷയായ സിന്ധു ആദ്യ റൗണ്ടിൽ ജപ്പാന്റെ സയിന കവാകാമിയെ 21-15, 21-13നാണ് തകർത്തത്. നിലവിലെ ജേതാവുകൂടിയായ സിന്ധുവിന് കാര്യമായ വെല്ലുവിളി നേരിടേണ്ടിവന്നില്ല.
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ മനു അത്രി - ബി സമീത് റെഡ്ഡി സഖ്യം രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.
സൈന പുറത്ത്; സിന്ധു മുന്നോട്ട്
10:41 PM Sep 18, 2018 | Deepika.com