ന്യൂഡൽഹി: റഷ്യക്കെതിരായ യുഎസ് സൈനിക ഉപരോധ നടപടികൾ ഇന്ത്യ-റഷ്യ നയതന്ത്രബന്ധത്തിനു വിലങ്ങുതടിയാകില്ലെന്നു പ്രതിരോധമന്ത്രി നിർമല സീതാരാമൻ. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ അടുത്ത മാസം ഇന്ത്യ സന്ദർശിക്കാനിരിക്കെയാണു പ്രതിരോധമന്ത്രിയുടെ പ്രസ്താവന.
റഷ്യയുമായുള്ള 40,000 കോടി രൂപയുടെ എസ്-400 മിസൈൽ കരാർ അന്തിമഘട്ടത്തിലാണ്. ഇന്ത്യയുടെ പരമാധികാരം കാത്തുസൂക്ഷിച്ചുകൊണ്ടുമാത്രമാണ് മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തെ വിലയിരുത്തുക.
ഇന്ത്യ ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് റഷ്യ. അതേസമയം, റഷ്യയുമായുള്ള കരാർ നടപടികളുമായി മുന്നോട്ടുപോകുമെന്ന് അമേരിക്കയെ ഇന്ത്യ നേരത്തേ അറിയിച്ചിട്ടുള്ളതാണെന്നും നിർമല സീതാരാമൻ പറഞ്ഞു.