ന്യൂഡൽഹി: മോദി മന്ത്രിസഭയിലെ മുതിർന്ന അംഗം അനന്ത്കുമാർ വിദേശത്ത് അർബുദരോഗത്തിനു ചികിത്സയിലെന്നു റിപ്പോർട്ട്. ദ വയർ വെബ്സൈറ്റാണു വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. അടൽ ബിഹാരി വാജ്പേയി മന്ത്രിസഭയിലും മോദി മന്ത്രിസഭയിലും അംഗമായ അപൂർവം മന്ത്രിമാരിൽ ഒരാളാണ് അനന്ത്കുമാർ. നിലവിൽ പാർലമെന്ററി, കെമിക്കൽസ്, ഫെർട്ടിലൈസേഴ്സ് വകുപ്പുകളാണ് അനന്ത്കുമാർ കൈകാര്യം ചെയ്യുന്നത്.
പാൻക്രിയാറ്റിക് കാൻസറാണ് അനന്ത്കുമാറിനെ ബാധിച്ചിരിക്കുന്നതെന്നും ലണ്ടനിലാണ് അദ്ദേഹം ഇപ്പോൾ ചികിത്സ തേടുന്നതെന്നും വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.
പാൻക്രിയാറ്റിക് കാൻസറാണ് അനന്ത്കുമാറിനെ ബാധിച്ചിരിക്കുന്നതെന്നും ലണ്ടനിലാണ് അദ്ദേഹം ഇപ്പോൾ ചികിത്സ തേടുന്നതെന്നും വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.