ന്യൂഡൽഹി: ഐആർസിടിസി സാന്പത്തിക ക്രമക്കേടിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി, മകൻ തേജസ്വി യാദവ് എന്നിവർക്കെതിരേ ഡൽഹികോടതി സമൻസ് അയച്ചു. അടുത്തമാസം ആറിന് പ്രതികൾ ഹാജരാകണമെന്നാണ് അഡീഷണൽ സെഷൻസ് ജെഡ്ജി അരുൺ ഭരദ്വാജ് നിർദേശിച്ചിരിക്കുന്നത്.