ന്യൂയോർക്ക്: 2020ലാണ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മയാമി അമേരിക്കൻ ലീഗിൽ തുടക്കം കുറിക്കാനൊരുങ്ങുന്നത്. എന്നാൽ, തന്റെ ടീമിലെത്തിക്കേണ്ട പ്രധാന താരം ആരാണെന്ന സ്വപ്നം ബെക്കാം വെളിപ്പെടുത്തി. ബാഴ്സലോണ സൂപ്പർ താരമായ ലയണൽ മെസിയെയാണ് ഇന്റർ മയാമി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത്. ദ ടൈംസാണ് ഇംഗ്ലണ്ടിന്റെ മുൻ താരത്തിന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.
രണ്ടു വർഷങ്ങൾ കൊണ്ട് മെസിയെ ടീമിലെത്തിക്കാമെന്നാണ് ബെക്കാമിന്റെ പദ്ധതി. അപ്പോഴേക്കും മെസിക്ക് 33 വയസാകും.
മെസിയെ സ്വന്തമാക്കാൻ ബെക്കാം
10:47 PM Sep 17, 2018 | Deepika.com