ലണ്ടൻ: യുവേഫ ചാന്പ്യൻസ് ലീഗ് മത്സരങ്ങൾക്കായി ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിലെത്തുന്പോൾ മികച്ച അനുഭവമായിരിക്കില്ല നെയ്മറെ കാത്തിരിക്കുക. പ്രീമിയർ ലീഗിൽ ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്ന ടീമുകളെക്കുറിച്ച് പ്രവചിച്ചപ്പോൾ നെയ്മർ ലിവർപൂളിനെ ഒഴിവാക്കിയിരുന്നു.
നെയ്മറെ ആരാധകർ എങ്ങനെയാണു സ്വീകരിക്കുകയെന്നത് തന്റെ പരിധിയിൽ വരുന്ന കാര്യമല്ലെന്നും നെയ്മറെന്ന ലോകോത്തര താരത്തെക്കുറിച്ചു മാത്രമാണ് താൻ ചിന്തിക്കുന്നതെന്നും ലിവർപൂൾ ലെഫ്റ്റ് ബാക്ക് റോബർട്സണ് പ്രതികരിച്ചു. ലിവർപൂൾ നിരയിൽ പരിക്കേറ്റ ഫിർമിനോ കളിക്കുമോയെന്ന കാര്യം സംശയത്തിലാണ്.
നെയ്മറെ കാത്ത് ആൻഫീൽഡ്
10:47 PM Sep 17, 2018 | Deepika.com