ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടും മുബൈ ആസ്ഥാനമായ പോപ്പുലേഷൻ ഫെസ്റ്റും ചേർന്ന് ഏർപ്പെടുത്തിയ സൗത്ത് ഏഷ്യാ ലാഡ്ലി മീഡിയ അവാർഡ് ദീപിക തിരുവനന്തപുരം യൂണിറ്റിലെ സ്റ്റാഫ് റിപ്പോർട്ടർ റിച്ചാർഡ് ജോസഫിന്.
2017 ഡിസംബർ 27 മുതൽ 30 വരെ ദീപികയിൽ പ്രസദ്ധീകരിച്ച അതിജീവനത്തിന്റ സ്ത്രീമുഖങ്ങൾ എന്ന ലേഖന പരമ്പരയ്ക്കാണ് അച്ചടിമാധ്യമങ്ങളിലെ ഏറ്റവും മികച്ച ലേഖന പരമ്പരയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. ഡൽഹി യുണൈറ്റഡ് സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത പത്രപ്രവർത്തകൻ പി.സായിനാഥ് അവാർഡ് സമ്മാനിച്ചു.
ഫീച്ചർ വിഭാഗത്തിൽ ബിബിസി ഹിന്ദിയിൽ നിന്നുള്ള ശ്യാം കുമാർ, ടൈംസ് ഓഫ് ഇന്ത്യയിലെ നേഹ ശർമ, ഇൻവെസ്റ്റിഗേറ്റീവ് സ്റ്റോറി വിഭാഗത്തിൽ എൻടി ടിവിയിൽ നിന്നുള്ള ഉമ സുഹിർ, ഫ്രണ്ട് ലൈനിൽ നിന്നുള്ള വിഹാർ അഹമ്മദ് സെയ്ദ്, ദി ഹിന്ദുവിൽ നിന്നുള്ള ജ്യോതി ഷെലർ, ഗുജറാത്ത് സമാചാറിൽ നിന്നുള്ള ദേവൽ തോറിയ തുടങ്ങിയവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. സ്റ്റേറ്റ്സ്മാൻ നാഷണൽ അവാർഡ്, രാം നാഥ് ഗോയങ്ക എക്സലൻസ് ഇൻ ജേർണലിസം നാഷണൽ അവാർഡ്, റീച്ച് ലില്ലി നാഷണൽ മീഡിയ ഫെലോഷിപ്പ്, പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ-സ്കീസോഫ്രീനിയ റിസേർച്ച് ഫൗണ്ടേഷൻ നാഷണൽ മീഡിയ അവാർഡ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മീഡിയ അവാർഡ് തുടങ്ങിയവ മുൻപു ലഭിച്ചിട്ടുണ്ട്.
ഇടുക്കി അടിമാലി തേക്കനാൽ ജോസഫിന്റെയും സിസിലിയുടെയും മകനാണ് റിച്ചാർഡ് ജോസഫ്. പാലക്കാട് നെന്മാറ ആലുങ്കൽ കുടുംബാംഗമായ സയോണ തോമസ് ആണ് ഭാര്യ. മകൾ: കാതറിൻ തെരേസ റിച്ചാർഡ്.