മുസാഫർനഗർ: പോലീസ് അരലക്ഷം രൂപ തലയ്ക്കു വിലപറഞ്ഞ കൊടുംക്രിമിനലിനെയും കൂട്ടാളിയെയും ഏറ്റുമുട്ടലിൽ പോലീസ് വധിച്ചു. പിടികിട്ടാപ്പുള്ളി ഒാംപാൽ, കൂട്ടാളി വിക്കി എന്നിവരാണു കൊല്ലപ്പെട്ടത്.
യുപിയിലെ സഹരാൻപുർ ജില്ലയിലെ ഇബ്രാഹിം ഗ്രാമത്തിൽ രണ്ടു ഗ്രാമവാസികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പോലീസ് ഇവരെ വളഞ്ഞത്.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. രണ്ടു തോക്കും ഒരു ബൈക്കും സംഭവസ്ഥലത്തുനിന്നു പോലീസ് കണ്ടെടുത്തു. ഷംലി, സഹരൺപുർ ജില്ലകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും.