കൊച്ചി: സിബിഎസ്ഇ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് ക്ലസ്റ്റർ xi അണ്ടർ 19 ആണ്‍കുട്ടികളുടെ വിഭാഗം കിരീടം മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിന്. ഫൈനലിൽ തേവര എസ്എച്ച് സിഎംഐ സ്കൂളിനെ 44-11ന് പരാജയപ്പെടുത്തിയാണ് ഷന്താൾ ജ്യോതി കിരീടം നേടിയത്.
പെണ്‍കുട്ടികളുടെ വിഭാഗത്തിൽ തേവര എസ്എച്ച് സിഎംഐ ജേതാക്കളായി. കോട്ടയം എസ്എച്ച് മൗണ്ട് സ്കൂളിനെ 42-32നാണ് എസ്എച്ച് തേവര കീഴടക്കിയത്. അണ്ടർ 17 ആണ്‍കുട്ടികളുടെ വിഭാഗത്തിലും എസ്എച്ച് സിഎംഐ തേവര ജേതാക്കളായി. അണ്ടർ 17 പെണ്‍കുട്ടികളുടെ കിരീടം ഭവൻസ് എളമക്കരയ്ക്കാണ്. ക്ലസ്റ്റർ xi അണ്ടർ 19 ആണ്‍കുട്ടികളുടെ കിരീടം ഭവൻസ് ചേവായൂരും അണ്ടർ 17 കിരീടം കോഴിക്കോട് ദേവഗിരി പബ്ലിക് സ്കൂളും സ്വന്തമാക്കി.
ക്ലസ്റ്റർ x വിഭാഗത്തിൽ ജേതാക്കളായ ടീം 18 മുതൽ 23വരെ ആഗ്രയിൽ നടക്കുന്ന ഓൾ ഇന്ത്യ സിബിഎസ്ഇ ചാന്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കും.
സിബിഎസ്ഇ ബാസ്കറ്റ് ജേതാക്കൾ
12:01 AM Sep 17, 2018 | Deepika.com