കൊളംബോ: ശ്രീലങ്കൻ വനിതകൾക്കെതിരായ ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി. മൂന്ന് വിക്കറ്റിനാണ് ലങ്ക ജയിച്ചത്. ഒരു പന്ത് മാത്രം ബാക്കിനിൽക്കേയായിരുന്നു ആതിഥേയരുടെ ജയം. സ്കോർ: ഇന്ത്യ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 253. ശ്രീലങ്ക 49.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 257.
രണ്ട് ക്യാപ്റ്റന്മാരും സെഞ്ചുറി നേടിയ മത്സരമായിരുന്നു അരങ്ങേറിയത്. ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ് 143 പന്തിൽ 125 റണ്‍സ് നേടി പുറത്താകാതെനിന്നു. മറുപടിക്കിറങ്ങിയ ലങ്കയ്ക്കായി ക്യാപ്റ്റൻ ചമരി അട്ടപ്പട്ടുവും സെഞ്ചുറി നേടി. 133 പന്തിൽ 115 റണ്‍സ് നേടിയ ചമരി ലങ്കയെ ജയത്തിലെത്തിച്ചു. തുടർച്ചയായ പത്ത് തോൽവികൾക്കുശേഷമാണ് ലങ്ക ഇന്ത്യക്കെതിരേ ജയം നേടുന്നത്.
ഇന്ത്യൻ വനിതകൾക്കു തോൽവി
12:01 AM Sep 17, 2018 | Deepika.com