ബില്‍ബാവോ: ലാ ലിഗ സീസണിലെ റയല്‍ മാഡ്രിഡിന്റെ വിജയക്കുതിപ്പ് അവസാനിച്ചു. ലീഗിലെ നാലാം മത്സരത്തില്‍ റയല്‍ അത്ലറ്റിക് ബില്‍ബാവോയുമായി 1-1ന് സമനിലയില്‍ പിരിഞ്ഞു. സമനിലയോടെ റയലിന് ഒന്നാമതുള്ള ബാഴ്സലോണയുമായി രണ്ടു പോയിന്റ് വ്യത്യാസമായി.
സ്വന്തം ഗ്രൗണ്ടില്‍ കളിച്ച ബില്‍ബാവോ അര്‍ഹിച്ച ലീഡ് ഇകര്‍ മ്യൂനിയനിലൂടെ 32-ാം മിനിറ്റില്‍ നേടി. അത്ലറ്റിക്കിന്റെ കൗണ്ടര്‍ അറ്റാക്ക് പ്രതിരോധിക്കുന്നതില്‍ വരുത്തിയ പിഴവാണ് ഗോളായത്. 63-ാം മിനിറ്റില്‍ റയലിന് ഗോള്‍കീപ്പറെ കീഴ്പ്പെടുത്താനായി. ഗാരത് ബെയ്ലിന്റെ പാസില്‍നിന്ന് ഇസ്കോ വലകുലുക്കി.
റയൽ മാഡ്രിഡിനു സമനില
12:01 AM Sep 17, 2018 | Deepika.com