ധാക്ക: പൊട്ടലുണ്ടായ കൈയിൽ ബാൻഡേജും മറുകൈയിൽ ബാറ്റുമായി ഏഷ്യ കപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തിൽ ബംഗ്ലാദേശിന്റെ തമിം ഇക്ബാൽ ശ്രീലങ്കൻ ബൗളർമാരെ നേരിട്ടത് ട്വിറ്ററിൽ സൂപ്പർ ഹിറ്റ്.
ക്രിക്കറ്റ് ആരാധകർ അതിശയത്തോടെയും ആശ്ചര്യത്തോടെയുമാണ് തമിം ബാറ്റ് ചെയ്യുന്നതിനോട് പ്രതികരിച്ചത്. ഇന്നിംഗ്സിന്റെ രണ്ടാം ഓവറിൽ ലങ്കൻ ബൗളറായ ലക്മലിന്റെ പന്ത് കൈയിൽകൊണ്ടാണ് തമിമിന് പരിക്കേറ്റത്. റിട്ടയേർഡ് ഹർട്ടായ തമിം കൈയിൽ ബാൻഡേജുമായി പതിനൊന്നാമനായി ക്രീസിലെത്തി. സെഞ്ചുറി നേടിയ മുഷ്ഫിക്കർ റഹിം തമിമിനെ കൂടെക്കൂട്ടി പത്താം വിക്കറ്റിൽ 32 റണ്‍സ് നേടുകയും ചെയ്തു.
‘ഗ്രെയിം സ്മിത്ത് മുന്‍പ് ചെയ്തു ഇപ്പോൾ തമിമും’ എന്നുതുടങ്ങി വിവിധ കമന്റുകളോടെയാണ് ട്വിറ്റർ ലോകം ബംഗ്ലാദേശ് ഓപ്പണറുടെ പോരാട്ടത്തെ വാഴ്ത്തിയത്. പരിക്ക് ഗുരുതരമാണെന്നും ചുരുങ്ങിയത് ആറ് ആഴ്ചത്തെ വിശ്രമമെങ്കിലും വേണ്ടിവരും. മത്സരത്തിൽ ബംഗ്ലാദേശ് 137 റണ്‍സിനു ജയിച്ചിരുന്നു. 261 റണ്‍സ് നേടിയ ആതിഥേയർക്കെതിരേ 35.2 ഓവറിൽ 124 റണ്‍സ് എടുക്കാനേ ലങ്കയ്ക്ക് സാധിച്ചുള്ളൂ.
ഒറ്റക്കൈയാൽ തമിം, ട്വിറ്റർ ഹിറ്റ്!
12:01 AM Sep 17, 2018 | Deepika.com