സംസ്ഥാന പവര്‍ലിഫ്റ്റിംഗ്: എറണാകുളം ചാന്പ്യന്മാർ
12:01 AM Sep 17, 2018 | Deepika.com
കണ്ണൂര്‍: കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന പവര്‍ലിഫ്റ്റിംഗ് ചാന്പ്യന്ഷിപ്പില് 282 പോയിന്റുമായി എറണാകുളം ചാന്പ്യന്മാരായി. 251 പോയിന്റ് നേടി തിരുവനന്തപുരം രണ്ടാം സ്ഥാനവും 247 പോയിന്റുമായി കോഴിക്കോട് മൂന്നാംസ്ഥാനവും നേടി.