കണ്ണൂർ: ജില്ലാ പവർ ലിഫ്റ്റിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചന്ദ്രൻ ഗുരിക്കൾ മെമ്മോറിയൽ ട്രോഫിക്കുവേണ്ടിയുള്ള പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. മറ്റു ജില്ലകൾ ഏറ്റെടുത്ത ചാമ്പ്യൻഷിപ്പ് പ്രളയം കാരണം നടത്താൻ സാധിക്കാത്തതിനാലാണ് കണ്ണൂർ പവർ ലിഫ്റ്റിംഗ് അസോസിയേഷൻ ഏറ്റെടുത്തു നടത്തുന്നത്.
ചാമ്പ്യൻഷിപ്പ് കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.കെ. വിനീഷ് ഉദ്ഘാടനം ചെയ്തു. നാളെ വൈകുന്നേരം നടക്കുന്ന സമാപനസമ്മേളനത്തിൽ അർജുന അവാർഡ് ജേതാവ് സജീവൻ ഭാസ്കരൻ സമ്മാനദാനം നിർവഹിക്കും. ഉദ്ഘാടന ചടങ്ങിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.എസ്. ബാബു അധ്യക്ഷത വഹിച്ചു.
പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് തുടങ്ങി
12:42 AM Sep 16, 2018 | Deepika.com