മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായ രവിശാസ്ത്രിയുടെ അഭ്യർഥന മാനിച്ച് കൂടുതൽ ഇന്ത്യൻ പര്യടനങ്ങൾക്കായി ക്രിക്കറ്റ് ഓസ്ട്രേലിയ തയാറെടുക്കുന്നു.
ഓസ്ട്രേലിയൻ പര്യടനത്തിനു മുന്നോടിയായി കൂടുതൽ പരിശീലന മത്സരങ്ങൾക്കായി രവി ശാസ്ത്രി ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യയിൽ കളിക്കാൻ ലഭിക്കുന്ന അവസരം മുതലാക്കാൻ ആഗ്രഹിക്കുന്നതായി ക്രിക്കറ്റ് ഓസ്ട്രേലിയ വക്താവ് അറിയിച്ചു. എന്നാൽ, ഇതു സംബന്ധിച്ച ഒൗദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ബിസിസിഐയും (ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കൂടുതൽ ഇന്ത്യൻ പര്യടനത്തിന് ഓസ്ട്രേലിയ
12:42 AM Sep 16, 2018 | Deepika.com