ഡേവിസ് കപ്പ്: ഇന്ത്യ പിന്നിൽ
12:42 AM Sep 16, 2018 | Deepika.com
ബെൽഗ്രേഡ്: ഡേവിസ് കപ്പ് ടെന്നീസ് സീസണ് വിജയത്തോടെ അവസാനിപ്പിക്കാമെന്ന ഇന്ത്യയുടെ മോഹങ്ങൾക്കു തിരിച്ചടി. സെർബിയയെ നേരിടുന്ന ഇന്ത്യ 2-0ന് പിന്നിലാണ്. പ്ലേ ഓഫ് ഘട്ടത്തിന്റെ ആദ്യ ദിവസത്തെ രണ്ടു സിംഗിൾസിലും ഇന്ത്യ തോറ്റു. ആദ്യ സിംഗിൾസിൽ രാംകുമാർ രാമനാഥൻ 6-3, 4-6, 6-7(2-7), 2-6ന് ലാസ്ലോ ഡെറെയോടു തോറ്റു. രണ്ടാം സിംഗിൾസിൽ പ്രജ്ഞേഷ് ഗുണേശ്വരൻ 6-4, 3-6, 4-6ന് ഡുസാൻ ലാജോവിച്ചിനോടും പരാജയപ്പെട്ടു.