സിംഹള കരുത്തിനെതിരേ ബംഗ്ലാ കടുവകൾ

12:19 AM Sep 15, 2018 | Deepika.com
ദു​ബാ​യ്: ഏ​ഷ്യ​ക​പ്പ് ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ന് ആ​രം​ഭി​ക്കും. ശ്രീ​ല​ങ്ക​യു​ടെ ശ​ക്തി​യെ വെ​ല്ലു​വി​ളി​ക്കാ​നാ​ണ് ബം​ഗ്ലാ​ദേ​ശ് ഇ​റ​ങ്ങു​ന്ന​ത്. ആ​ദ്യ മ​ത്സ​രത്തി​നി റ​ങ്ങു​ന്ന ശ്രീ​ല​ങ്ക​യ്ക്കും ബംഗ്ലാ​ദേ​ശി​നും പ്ര​ധാ​ന ക​ളി ക്കാ​രു​ടെ പ​രി​ക്ക് ത​ല​വേ​ദന യാ​യി​രിക്കു​ക​യാ​ണ്.

ശ്രീ​ല​ങ്ക​യെ ധ​നു​ഷ്ക ഗു​ണ​തി​ല​ക​യു​ടെ പ​രി​ക്ക് വ​ല്ലാ​തെ അ​ല​ട്ടു​ന്നു​ണ്ട്. പു​റം വേ​ദ​ന​യെ തു​ട​ർ​ന്ന് അ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി. ശേ​ഷ​ൻ ജ​യ​സൂ​ര്യ അ​ദ്ദേ​ഹ​ത്തി​നു പ​ക​രം ടീ​മി​ൽ ഇ​ടം നേ​ടി.
ബം​ഗ്ലാ​ദേ​ശി​നെ​യും പ​രി​ക്ക് അ​ല​ട്ടു​ന്നു​ണ്ട്. ഒാ​ൾ​റൗ​ണ്ട​ർ ഷ​ക്കീ​ബ് അ​ൽ ഹ​സ​ൻ പ​രി​ക്കി​ന്‍റെ പിടിയിലാണ്. അ​ദ്ദ​ഹ​ത്തി​ന് ഒ​രു സ​ർ​ജ​റി ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​തു കൈ​യു​ടെ ചെ​റു​വി​ര​ലി​ൽ പൊ​ട്ട​ലു​ണ്ട്. ഓപ്പണർ ത​മീം ഇ​ഖ്ബാ​ൽ, സ്പിന്നർ നസ്മുൾ ഹുസൈൻ എന്നിവരും പരിക്കിലാണ്.

ദു​ബാ​യ് ഇ​ന്‍റ​ർ​നാ​ഷ​ണ​ല്‍ സ്‌​റ്റേ​ഡി​യ​ത്തി​ലാണ് മത്സരം. ഗ്രൂ​പ്പ് എ ​മ​ത്സ​ര​ത്തി​ല്‍ 18 ന് ​ഇ​ന്ത്യ ഹോ​ങ്കോം​ഗി​നെ നേ​രി​ടും. 19 ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ൽ ഏ​റ്റു​മു​ട്ടും. ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​ന് ശേ​ഷം ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി​ക്കു ടീം ​വി​ശ്ര​മം അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഹി​ത് ശ​ര്‍മ​യാ​കും ടീം ​ഇ​ന്ത്യ​യെ ന​യി​ക്കു​ക. ഇ​ന്ത്യ ഉ​ള്‍പ്പെ​ടു​ന്ന ഗ്രൂ​പ്പി​ല്‍ ക​ളി​ക്കു​ന്ന ഹോ​ങ്കോം​ഗ് ഏ​ഷ്യ​ക​പ്പി​ലെ പു​തു​മു​ഖ ടീ​മാ​ണ്. യോ​ഗ്യ​ത റൗ​ണ്ട് ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ യു​എ​ഇ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഹോ​ങ്കോം​ഗ് ഏ​ഷ്യ ക​പ്പി​ന് എ​ത്തി​യി​രി​ക്കു​ന്ന​ത്. 1984 ൽ ​ആ​ണ് ഏ​ഷ്യ​ക​പ്പ് ക്രി​ക്ക​റ്റ‌് ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ക്കു​ന്ന​ത്.

മ​ത്സ​ര​ക്ര​മം

ബം​ഗ്ലാ​ദേ​ശ് – ശ്രീ​ല​ങ്ക
സെ​പ്റ്റം​ബ​ര്‍ 15 ഗ്രൂ​പ്പ് ബി
(​വൈ​കുന്നേരം 5.00 ന്)
​പാ​ക്കി​സ്ഥാ​ന്‍ – ഹോ​ങ്കോ​ംങ് 16ന്
ഗ്രൂ​പ്പ് എ (​വൈ​കുന്നേരം5.00 ന്)
​ശ്രീ​ല​ങ്ക – അ​ഫ്ഗാ​നി​സ്ഥാ​ന്‍
ഗ്രൂ​പ്പ് ബി 17 (വൈ​കുന്നേരം5.00ന്)
​ഇ​ന്ത്യ – ഹോ​ങ്കോ​ംഗ്
ഗ്രൂ​പ്പ് എ 18 (​വൈ​കുന്നേരം 5.00ന്)
​ഇ​ന്ത്യ – പാ​ക്കി​സ്ഥാ​ന്‍
ഗ്രൂ​പ്പ് എ 19 (വൈ​കുന്നേരം 5.00ന്)
​ബം​ഗ്ലാ​ദേ​ശ് -അ​ഫ്ഗാ​നി​സ്ഥാ​ന്‍
ഗ്രൂ​പ്പ് 20 (വൈ​കുന്നേരം 5.00ന്)
​സൂ​പ്പ​ര്‍ ഫോ​ര്‍ മ​ത്സ​ര​ങ്ങ​ള്‍
21 (വൈ​കുന്നേരം 5.00ന്) ​
21 (വൈ​കുന്നേരം 5.00ന്)
23 (​വൈ​കുന്നേരം 5.00ന്)
23 (​വൈ​കുന്നേരം 5.00ന്)
25 (വൈ​കുന്നേരം5.00ന്)
26 (​വൈ​കുന്നേരം 5.00ന്)

ഫൈനൽ
28 (​വൈ​കുന്നേരം 5.00ന്)