ശ്രീകാന്തും പുറത്ത്
12:19 AM Sep 15, 2018 | Deepika.com
ടോക്കിയോ: ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പോരാട്ടമെല്ലാം അവസാനിച്ചു. ഏക പ്രതീക്ഷയായിരുന്ന കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടറില്‍ പുറത്തായതോടെയാണ് ഇന്ത്യക്ക് വെറും കയ്യോടെ മടങ്ങേണ്ടിവന്നത്. മൂന്നു ഗെയിം നീണ്ട പോരാട്ടത്തില്‍ ശ്രീകാന്തിനെ 21-19, 1-21, 18-21നാണ് കൊറിയയുടെ ലീ ഡോംഗ് ക്യുന്‍ പരാജയപ്പെടുത്തിയത്. ഒരു മണിക്കൂര്‍ 19 മിനിറ്റാണ് മത്സരം നീണ്ടത്.