ബോസ്റ്റൺ: മാസച്ചുസെറ്റ്സ് സംസ്ഥാനത്ത് പാചകവാതക പൈപ്പ്ലൈനിലുണ്ടായ തകരാർ നിരവധി ഭവനങ്ങളിൽ സ്ഫോടനത്തിനും തീപിടിത്തത്തിനും കാരണമായി. കുറഞ്ഞത് 70 സ്ഫോടനങ്ങൾ സ്ഥിരീകരിച്ചു. ഒരാൾ മരിക്കുകയും 12 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
8000 പേരെ ഒഴിപ്പിച്ചു. ബോസ്റ്റൺ പ്രാന്തത്തിലെ ലോറൻസ്, അൻഡോവർ, നോർത്ത് അൻഡോവർ നഗരങ്ങളിലാണു സ്ഫോടനങ്ങളുണ്ടായത്. കൊളംബിയ ഗ്യാസ് കന്പനിയുടെ പൈപ്പിനാണു തകരാർ ഉണ്ടായത്. മേഖലയിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചു. കൂടുതൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.