ലാഹോർ: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഭാര്യ ചൊവ്വാഴ്ച അന്തരിച്ച കുൽസുമിന്റെ കബറടക്കം ഇന്നലെ നടത്തി. അഴിമതിക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന ഷരീഫും മകൾ മറിയയും പരോൾ ലഭിച്ചതിനെത്തുടർന്ന് ചടങ്ങുകളിൽ പങ്കെടുത്തു.
കാൻസർ ബാധിച്ച കുൽസും ലണ്ടനിലെ ആശുപത്രിയിലാണ് മരിച്ചത്. ഇന്നലെയാണ് മൃതദേഹം ലാഹോറിൽ കൊണ്ടുവന്നത്. ഷരീഫ് കുടുംബത്തിന്റെ ലാഹോറിലെ ഭവനത്തോടു ചേർന്ന ഖബർസ്ഥാനിലാണ് മൃതദേഹം സംസ്കരിച്ചത്.