ശാ​സ്ത്രി​യു​ടെ നി​ല പ​രു​ങ്ങ​ലി​ല്‍

12:30 AM Sep 14, 2018 | Deepika.com
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് പ​രി​ശീ​ല​ക​ന്‍ ര​വി ശാ​സ്ത്രി​യു​ടെ നി​ല പ​രു​ങ്ങ​ലി​ല്‍. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ ടെ​സ്റ്റ് പ​ര​മ്പ​ര​യിൽ‍ ഇം​ഗ്ല​ണ്ടി​നോ​ട് 4-1ന് ​ഇ​ന്ത്യ തോ​റ്റ​തോ​ടെ​യാ​ണ് ശാ​സ്ത്രി​യു​ടെ സ്ഥാ​നം ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ടെ​സ്റ്റ് റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ഇ​ന്ത്യ​ക്ക് വി​ദേ​ശ​ത്തെ തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം പ​ര​മ്പ​രന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഈ ​വ​ര്‍ഷ​മാ​ദ്യം ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലും ഇ​ന്ത്യ തോ​റ്റി​രു​ന്നു. ന​വം​ബ​റി​ല്‍ ഇ​ന്ത്യ ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​വും അ​ടു​ത്ത വ​ര്‍ഷ​ത്തെ ലോ​ക​ക​പ്പും വ​രാ​നി​രി​ക്കേ ശാ​സ്ത്രി​ക്കു മേൽ സ​മ്മ​ര്‍ദം ഉ​യ​രു​ക​യാ​ണ്. ഇ​തി​നു പു​റ​മെ ഏ​ഷ്യാ ക​പ്പി​ല്‍ അ​ടു​ത്ത ആ​ഴ്ച ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ മ​ത്സ​ര​വും വ​രു​ന്നു​ണ്ട്.

ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കി​ടെ ക​ഴി​ഞ്ഞ 15 വ​ര്‍ഷ​ത്തി​നി​ടെ​യു​ള്ള​തി​ല്‍ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം ഈ ​ടീ​മാ​ണ് ന​ട​ത്തി​യതെന്ന ശാ​സ്ത്രി​യു​ടെ പ്ര​സ്താ​വ​ന വ​ന്ന​തോ​ടെ വി​മ​ര്‍ശ​ക​രും മു​ന്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍മാ​രും അ​ദ്ദേ​ഹ​ത്തെ വ​ട്ട​മി​ട്ട് വി​മർ‍ശി​ച്ചു.

ഇ​ന്ത്യ​ക്കു മി​ക​ച്ച മു​ഹൂ​ര്‍ത്ത​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ സ്‌​കോ​ര്‍കാ​ര്‍ഡി​ല്‍ 4-1ന്‍റെ ​തോ​ല്‍വി​യാ​ണ് കാ​ണി​ക്കു​ന്ന​ത്. ഇ​ന്ത്യ ത​ങ്ങ​ള്‍ക്കു​ള്ള മി​ക​വി​ന്‍റെ​യ​ത്ര പോ​ലും ഇ​വി​ടെ ക​ളി​ച്ചി​ല്ലെ​ന്ന് ക​മ​ന്‍റേ​റ്റ​ര്‍ ഹ​ര്‍ഷ ഭോ​ഗ് ലെ ​പ​റ​ഞ്ഞു. വി​ദേ​ശ​ത്ത് തു​ട​ര്‍ച്ച​യാ​യ ര​ണ്ടാ​മ​ത്തെ പ​ര​മ്പ​ര ന​ഷ്ട​മാ​ണ്- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ഞ്ചാം ടെ​സ്റ്റി​നു മു​മ്പ് വ​രെ ശാ​സ്ത്രി ത​ന്‍റെ ടീ​മി​നെ പ്ര​ശം​സ​കൊ​ണ്ടു മൂ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍ഷ​ത്തി​നി​ടെ ഈ ​ടീം വി​ദേ​ശ​ത്ത് ഒ​മ്പ​ത് മ​ത്സ​രം ജ​യി​ക്കു​ക​യും മൂ​ന്നു പ​ര​മ്പ​ര നേ​ടു​ക​യും ചെ​യ്തു. ഈ ​ടീ​മ​ിനല്ലാ​തെ ക​ഴി​ഞ്ഞ 15-20 വ​ര്‍ഷ​ത്തി​നി​ടെ ഒ​രു ടീ​മി​നു​പോ​ലും ചെ​റി​യ കാ​ല​യ​ള​വി​ല്‍ ഇ​ത്ര മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താനായി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. ശ്രീ​ല​ങ്ക​യി​ല്‍ ര​ണ്ടും വെ​സ്റ്റ് ഇ​ന്‍ഡീ​സി​ല്‍ ഒ​ന്നു​മാ​യി​രു​ന്നു കോ​ഹ് ലി​യു​ടെ ടീ​മി​ന്‍റെ പ​ര​മ്പ​ര ജ​യ​ങ്ങ​ള്‍.
ശാ​സ്ത്രി​യു​ടെ പ്ര​സ്താ​വ​ന അ​പ​ക്വ​മാ​യി​രു​ന്നു​വെ​ന്ന് മു​ന്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​നും ശാ​സ്ത്രി​യെ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ച സ​മി​തി​യി​ലെ അം​ഗ​വു​മാ​യ സൗ​ര​വ് ഗാം​ഗു​ലി പ​റ​ഞ്ഞു.1980ക​ളി​ല്‍ ഇ​ന്ത്യ​ന്‍ ടീം ​ഇം​ഗ്ല​ണ്ടി​ൽ പ​ര​മ്പ​ര നേ​ട്ടം കൈ​വ​രി​ച്ചി​രു​ന്നു​വെ​ന്നും അ​ടു​ത്ത​കാ​ല​ത്ത് 2007ല്‍ ​ഇം​ഗ്ല​ണ്ടി​ല്‍ പ​ര​മ്പ​ര നേ​ടി​യെ​ന്നും സു​നി​ല്‍ ഗാ​വ​സ്‌​ക​ര്‍ പ​റ​ഞ്ഞു.

ടീം ​ക​ള​ത്തി​ല്‍ ന​ട​ത്തുന്ന പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മി​ക​ച്ച​താ​കു​ന്ന​തെ​ന്നും അ​ല്ലാ​തെ ഡ്ര​സിം​ഗ് റൂ​മി​ലി​രു​ന്ന് സം​സാ​രി​ക്കു​ന്ന​തി​ലൂ​ടെ​യ​ല്ലെ​ന്നും വി​രേ​ന്ദ​ര്‍ സെ​വാ​ഗ് പ​റ​ഞ്ഞു.
ഏ​ഷ്യ ക​പ്പി​ല്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ് ലി​ക്കു വി​ശ്ര​മം അ​നു​വ​ദി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ക​രം രോ​ഹി​ത് ശ​ര്‍മ​യാ​ണ് നാ​യ​ക​ന്‍.