ചാംഗ്വോണ്‍: ഉദയ് വീര്‍ സിംഗിന്റെ മികവില്‍ ഐഎസ്എസ്എഫ് ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കു ജൂണിയര്‍ തലത്തില്‍ രണ്ടു സ്വര്‍ണം. പതിനാറുകാരനായ ഉദയ്വീര് സിംഗ് പുരുഷന്മാരുടെ 25 മീറ്റര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടിയതിനു പുറമെ ടീം ഇനത്തില്‍ സുവര്‍ണ നേട്ടത്തിനു മുന്നില്‍നിന്നു നയിച്ചു.
വ്യക്തിഗത ഫൈനലില്‍ 587 പോയിന്റുമായാണ് ഉദയ്വീര് സ്വര്‍ണമെഡല്‍ നേടിയത്. വെള്ളി നേടിയ അമേരിക്കയുടെ ഹെന്റി ലെവെറെറ്റിന് 584 പോയിന്റും വെങ്കലം നേടിയ കൊറിയയുടെ ലീ ജേക് യൂനിന് 582 പോയിന്റുമായിരുന്നു. ഇന്ത്യയുടെ തന്നെ വിജയ് വീര്‍ സിന്ധു 281 പോയിന്റുമായി നാലാം സ്ഥാനത്തെത്തി. മറ്റൊരു ഇന്ത്യന്‍ താരമായ രാജ്്കന്വാര് സിംഗ് സന്ധു 568 പോയിന്റുമായി 20 സ്ഥാനത്തായിരുന്നു.
ഇവര്‍ മൂവരും ചേര്‍ന്ന ടീം ഇനത്തില്‍ ഇന്ത്യ 1736 പോയിന്റുമായാണ് സ്വര്‍ണം നേടിയത്. വെള്ളി ചൈനയും (1730 പോയിന്റ് ) വെങ്കലം കൊറിയയും (1721 പോയിന്റ്) സ്വന്തമാക്കി.
ഷൂട്ടിംഗില്‍ ഇന്ത്യക്കു രണ്ടു സ്വര്‍ണം
12:30 AM Sep 14, 2018 | Deepika.com