ഇസ്ലാമാബാദ്: ദൈവം നിനക്ക് ശക്തി തരട്ടെ, കുൽസൂം കണ്ണു തുറക്ക്- ലണ്ടനിലെ ആശുപത്രിയിൽ അബോധാവസ്ഥയിൽ കിടക്കുന്ന ഭാര്യ കുൽസുമിനോട് മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് വിടപറയുന്ന വീഡിയോ കുൽസുമിന്റെ മരണശേഷം സോഷ്യൽ മീഡിയയിൽ വൈറലായി. അർബുദം ബാധിച്ച കുൽസും നവാസ് ചൊവ്വാഴ്ചയാണ് ലണ്ടനിലെ ആശുപത്രിയിൽ മരിച്ചത്.
അനധികൃത സ്വത്തു സന്പാദനക്കേസിൽ പാക് കോടതി വിധിച്ച 11 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കാനായി ജൂലൈ 12ന് ലണ്ടനിൽനിന്ന് പാക്കിസ്ഥാനു തിരിക്കും മുന്പാണ് ഷരീഫ് ഭാര്യയോട് യാത്ര ചോദിച്ചത്.
അബോധാവസ്ഥയിൽ കിടക്കുന്ന ഭാര്യയോട് വികാരഭരിതനായ ഷരീഫ് ഉർദുവിൽ സംസാരിക്കുന്നത് വീഡിയോയിൽ കാണാം. ഏതാനും നിമിഷത്തേക്ക് കുൽസും കണ്ണുതുറന്നെന്നും ഷരീഫ് പിന്നീട് വെളിപ്പെടുത്തിയിരുന്നു.
അഴിമതിക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ഷരീഫ്, മകൾ മറിയം, മറിയത്തിന്റെ ഭർത്താവ് മുഹമ്മദ് സഫ്ദർ എന്നിവർക്ക് കുൽസുമിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ വെള്ളിയാഴ്ചവരെ പരോൾ അനുവദിച്ചിട്ടുണ്ട്.
നവാസിന്റെ ലണ്ടനിലെത്തിയ സഹോദരൻ ഷഹ്ബാസ് ഷരീഫ് മൃതദേഹവുമായി നാളെ ലാഹോറിലെത്തും. അന്നുതന്നെ ലാഹോറിലെ ജതി ഉമ്രയിൽ കബറടക്കും. നവാസിന്റെ മക്കളായ ഹസനും ഹുസൈനും പാക്കിസ്ഥാനിലെത്തിയാൽ അഴിമതിക്കേസിൽ അറസ്റ്റിലാകുമെന്നതിനാൽ ലണ്ടനിൽനിന്ന് മടങ്ങില്ല. 2017 ഓഗസ്റ്റിലാണ് കുൽസുമിന് കാൻസർ സ്ഥിരീകരിച്ചത്.