ജനീവ: ദേശീയ സുരക്ഷ അപകടപ്പെടുത്തിയതിനു മുൻ ഇറാൻ വൈസ് പ്രസിഡന്റ് എസ്ഫാൻഡിയർ റഹിം മഷായിക്ക് ഇറാൻ കോടതി അഞ്ചുവർഷം തടവുശിക്ഷ നൽകിയെന്ന് തസ്നിം വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. രാജ്യത്തിനെതിരേ അപവാദ പ്രചാരണം നടത്തിയതിന് ഒരു വർഷവും ജുഡീഷറിയെ ആക്ഷേപിച്ചതിന് ആറുമാസവും ശിക്ഷ വേറെയും അനുഭവിക്കണം.