ചെന്നൈ: രാജീവ് വധക്കേസിലെ പ്രതികളുടെ ജയിൽമോചനം സംബന്ധിച്ച് ഗവർണർ ബൻവാരിലാൽ പുരോഹിത് ഉചിതതീരുമാനമെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി തമിഴ്നാട് സർക്കാർ.
നളിനി, ഭർത്താവ് ശ്രീഹരൻ (മുരുകൻ), പേരറിവാളൻ, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ, ശാന്തൻ എന്നീ ഏഴു പ്രതികളെ വിട്ടയയ്ക്കണമെന്നു മന്ത്രിസഭ കഴിഞ്ഞ ദിവസം ഗവർണർക്കു ശിപാർശ നൽകിയിരുന്നു. തമിഴ്ജനതയെ ബഹുമാനിക്കുന്നയാളാണ് ഗവർണർ. ശരിയായ തീരുമാനമെടുക്കുമെന്നാണു വിശ്വാസമെന്നും ഫിഷറീസ് മന്ത്രി ഡി. ജയകുമാർ മാധ്യമങ്ങളോടു പറഞ്ഞു.