ബിജ്നോര്‍ (ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശിലെ ബിജ്നോറില് പെട്രോകെമിക്കല്‍ ഫാക്ടറിയിൽ ബോയിലറിലെ അറ്റകുറ്റപ്പണിക്കിടെ സ്ഫോടനത്തിൽ ആറു തൊഴിലാളികൾ മരിച്ചു. ബിജ്നോറിലെ നാഗിന റോഡിലുള്ള മോഹിത് പെട്രോകെമിക്കല്‍ ഫാക്ടറിയില്‍ ഇന്നലെ എട്ടുമണിയോടെയാണ് അപകടം.