ന്യൂഡൽഹി: പ്രളയകാലത്ത് കേരളത്തിൽ രക്ഷപ്രവർത്തനത്തിന് ഇറങ്ങിയ മത്സ്യത്തൊഴിലാളി സമൂഹത്തെ ആദരിക്കുന്നതിനും സേവനമാതൃക ജനങ്ങളിൽ എത്തിക്കുന്നതിനുമായി കേരളത്തിൽ മ്യൂസിയം സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ താത്പര്യമെടുക്കുമെന്ന് കേരള കോണ്ഗ്രസ് ചെയർമാൻ പി.സി തോമസ്.
ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനവുമായി പി.സി തോമസിന്റെ നേതൃത്വത്തിൽ കോസ്റ്റൽ വാരിയേഴ്സ് എന്ന സംഘടനയുടെ നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചത്.