കോയന്പത്തൂർ: വാഹനാപകടത്തിൽ യുവാവ് മരിച്ചു. ശിവഗംഗൈ മുതലിയൻപ്പട്ടി ചിന്നയ്യ മകൻ ഇളവരസനാണ് (25) മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഇളവരസൻ സുഹൃത്ത് രാജേഷുമൊത്ത് ബൈക്കിൽ തെന്നംപ്പാളയത്തേക്കു പോകുന്നതിനിടെ മുത്തുകൗണ്ടൻ പുത്തൂരിൽ എതിരെ വന്ന ടിപ്പർലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇളവരസൻ ആശുപത്രിയിലേക്കു പോകുംവഴി മരണമടഞ്ഞു. പരിക്കേറ്റ രാജേഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.