മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ ക്വാർട്ടറിലെത്തിയ റഷ്യ സൗഹൃദ മത്സരത്തിൽ ചെക് റിപ്പബ്ലിക്കിനെ 5-1ന് കീഴടക്കി. അലക്സി ലൊനോവ് (എട്ട്, 29- പെനൽറ്റി), ആൻടണ് സബുലോറ്റ്നി (24-ാം മിനിറ്റ്), അലക്സാണ്ടർ എറോഖിം (78-ാം മിനിറ്റ്), ദിമിത്രി പൊലോസ് (83-ാം മിനിറ്റ്) എന്നിവരാണ് റഷ്യക്കായി ഗോൾ നേടിയത്. 74-ാം മിനിറ്റിൽ ടോമാഷ് സോചെക്കിന്റെ വകയായിരുന്നു ചെക്കിന്റെ ഏക ഗോൾ.
കുവൈറ്റ്-ഇറാക്ക്, സൗദി അറേബ്യ - ബൊളീവിയ പോരാട്ടങ്ങൾ 2-2 സമനിലയിൽ അവസാനിച്ചു. ബഹ്റിനും ചൈനയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.
സൗഹൃദം: റഷ്യക്കു ജയം
01:03 AM Sep 12, 2018 | Deepika.com