കൊച്ചി: എംജി യൂണിവേഴ്സിറ്റി നോർത്ത് സോണ്‍ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് ഫൈനലിൽ തേവര സേക്രഡ് ഹാർട്ട് കോളജ്, കാക്കനാട് രാജഗിരി കോളജിനെ തോൽപ്പിച്ച് ജേതാക്കളായി. സ്കോർ 40-35.
ലൂസേഴ്സ് ഫൈനലിൽ മൂലമറ്റം സെന്റ് ജോസഫ്സ് കോളജ് എറണാകുളം സെന്റ് ആൽബർട്സ് കോളജിനെ 60-62 എന്ന സ്കോറിന് പരാജയപ്പെടുത്തി. തേവര എസ്എച്ച് കോളജിൽ നടന്ന ചാന്പ്യൻഷിപ്പിൽ ആകെ 16 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. വിജയികൾക്ക് തേവര എസ്എച്ച് കോളജ് പ്രിൻസിപ്പൽ ഫാ. പ്രശാന്ത് പാലയ്ക്കാപ്പിള്ളിൽ ട്രോഫി സമ്മാനിച്ചു. നാലു ടീമുകളും ഇന്റർ സോണ്‍ മത്സരങ്ങൾക്കു യോഗ്യത നേടി.
ബാസ്കറ്റ്ബോളിൽ തേവര ജേതാക്കൾ
01:03 AM Sep 12, 2018 | Deepika.com