അർധ സെഞ്ചുറിയും സെഞ്ചുറിയുമായി അരങ്ങേറ്റം വിടവാങ്ങൽ!

12:44 AM Sep 11, 2018 | Deepika.com
അ​​​ർ​​​ധ​​​സെ​​​ഞ്ചു​​​റി​​​യും സെ​​​ഞ്ചു​​​റി​​​യു​​​മാ​​​യി ഇ​​​ന്ത്യ​​​ക്കെ​​​തി​​​രേ അ​​​ര​​​ങ്ങേ​​​റ്റം കു​​​റി​​​ച്ച അ​​​ലി​​​സ്റ്റ​​​ർ കു​​​ക്ക് ഇ​​​ന്ത്യ​​​ക്കെ​​​തി​​​രേ​​​ത​​​ന്നെ അ​​​ർ​​​ധ​​​സെ​​​ഞ്ചു​​​റി​​​യും സെ​​​ഞ്ചു​​​റി​​​യും കു​​​റി​​​ച്ച് വി​​​ട​​​വാ​​​ങ്ങ​​​ൽ ടെ​​​സ്റ്റ് ഗം​​​ഭീ​​​ര​​​മാ​​​ക്കി. നാ​​​ഗ്പു​​​രി​​​ൽ 2006 മാ​​​ർ​​​ച്ച് ഒ​​​ന്നി​​​ന് ടെ​​​സ്റ്റി​​​ൽ അ​​​ര​​​ങ്ങേ​​​റ്റം ന​​​ട​​​ത്തി​​​യ കു​​​ക്ക് ആ​​​ദ്യ ഇ​​​ന്നിം​​​ഗ്സി​​​ൽ 60 റ​​​ൺ​​​സും ര​​​ണ്ടാം ഇ​​​ന്നിം​​​ഗ്സി​​​ൽ സെ​​​ഞ്ചു​​​റി (104*)​​​യു​​​മാ​​​യി പു​​​റ​​​ത്താ​​​കാ​​​തെ നി​​​ന്നു. ഇപ്പോൾ ഓ​​​വ​​​ൽ ടെ​​​സ്റ്റി​​​ന്‍റെ ആ​​​ദ്യ ഇ​​​ന്നിം​​​ഗ്സി​​​ൽ 71 റ​​​ൺ​​​സ് നേ​​​ടി​​​യ കു​​​ക്ക് ര​​​ണ്ടാം ഇ​​​ന്നിം​​​ഗ്സി​​​ൽ 147 നേ​​​ടി ഇം​​​ഗ്ല​​​ണ്ടി​​​നെ ശ​​​ക്ത​​​മാ​​​യ നി​​​ല​​​യി​​​ലാ​​​ക്കി. പ​​​ര​​​ന്പ​​​ര​​​യി​​​ലെ നാ​​​ലു ടെ​​​സ്റ്റു​​​ക​​​ളി​​​ൽ റ​​​ൺ​​​സ് ക​​​ണ്ടെ​​​ത്താ​​​ൻ വി​​​ഷ​​​മി​​​ച്ച കു​​​ക്ക്(​​​ഏ​​​ഴ് ഇ​​​ന്നിം​​​ഗ്സു​​​ക​​​ളി​​​ൽ 109 റ​​​ൺ​​​സ്) അ‌​​​ഞ്ചാം ടെ​​​സ്റ്റി​​​ൽ ത​​​ന്‍റെ പ​​​ഴ​​​യ പ്ര​​​താ​​​പ​​​ത്തി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യെ​​​ത്തി. ഒ​​​ടു​​​വി​​​ൽ അ​​​ര​​​ങ്ങേ​​​റ്റ​​​ക്കാ​​​ര​​​ൻ ഹ​​​നു​​​മ വി​​​ഹാ​​​രി​​​ക്ക് വി​​​ക്ക​​​റ്റ് സ​​​മ്മാ​​​നി​​​ച്ച​​​തോ​​​ടെ ആ ​​​ഉ​​​ജ്വ​​​ല ക​​​രി​​​യ​​​റി​​​നു സ​​​മാ​​​പ്തി​​​യാ​​​യി.

അ​​​ര​​​ങ്ങേ​​​റ്റ ടെ​​​സ്റ്റി​​​ലും വി​​​ട​​​വാ​​​ങ്ങ​​​ൽ ടെ​​​സ്റ്റി​​​ലും സെ​​​ഞ്ചു​​​റി നേ​​​ടു​​​ന്ന അ​​​ഞ്ചാ​​​മ​​​ത്തെ താ​​​ര​​​മാ​​​ണ് അ​​​ലി​​​സ്റ്റ​​​ർ കു​​​ക്ക്. റെ​​ഗ്ഗി ഡ​​ഫ്(​​ഓ​​സ്ട്രേ​​ലി​​യ), വി​​ല്യം പോ​​ൺ​​സ്ഫോ​​ർ​​ഡ്(​​ഓ​​സ്ട്രേ​​ലി​​യ) ഗ്രെ​​​ഗ് ചാ​​​പ്പ​​​ൽ(​​ഓ​​സ്ട്രേ​​ലി​​യ), മു​​​ഹ​​​മ്മ​​​ദ് അ​​​സ്ഹ​​​റു​​​ദ്ദീ​​​ൻ(​​ഇ​​ന്ത്യ), എ​​​ന്നി​​​വ​​​രാ​​​ണു മു​​​ന്പ് ഈ ​​​നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച​​​വ​​​ർ. എ​ന്നാ​ൽ, അ​ര​ങ്ങേ​റ്റ ടെ​സ്റ്റി​ലും അ​വ​സാ​ന ടെ​സ്റ്റി​ലും അ​ർ​ധ​സെ​ഞ്ചു​റി​യും സെ​ഞ്ചു​റി​യും നേ​ടു​ക​യെ​ന്ന അ​പൂ​ർ​വ റി​ക്കാ​ർ​ഡ് അ​ലി​സ്റ്റ​ർ കു​ക്കി​ന്‍റെ പേ​രി​ൽ മാ​ത്ര​മാ​ണു​ള്ള​ത്. 22 ടെ​​സ്റ്റ് ക​​ളി​​ച്ച റെ​​ഗ്ഗി ഡ​​ഫ് അ​​ര​​ങ്ങേ​​റ്റ ടെ​​സ്റ്റി​​ലും അ​​വ​​സാ​​ന ടെ​​സ്റ്റി​​ലും മാ​​ത്ര​​മാ​​ണു സെ​​ഞ്ചു​​റി നേ​​ടി​​യി​​ട്ടു​​ള്ള​​തെ​​ന്നാ​​ണു സ​​വി​​ശേ​​ഷ​​ത.

ഏ​​​റ്റ​​​വും അ​​​ധി​​​കം ടെ​​​സ്റ്റ് ഇ​​​ന്ത്യ​​​ക്കെ​​​തി​​​രേ ക​​​ളി​​​ച്ച(30) കു​​​ക്ക് ഇ​​​ന്ത്യ​​​ക്കെ​​​തി​​​രേ 2431 റ​​​ൺ​​​സ് നേ​​​ടി​​​യു​​​ണ്ട്. 2555 റ​​​ൺ​​​സ​​​ടി​​​ച്ച റി​​​ക്കി പോ​​​ണ്ടിം​​​ഗാ​​​ണ് മു​​​ന്നി​​​ൽ. കു​​​ക്കി​​​ന്‍റെ ഉ​​​യ​​​ർ​​​ന്ന ടെ​​​സ്റ്റ് സ്കോ​​​റാ​​​യ 294 റ​​​ൺ​​​സ് ഇ​​​ന്ത്യ​​​ക്കെ​​​തി​​​രേ​​​യാ​​​ണ്. ഏ​​​ഴു സെ​​​ഞ്ചു​​​റി​​​ക​​​ളാ​​​ണ് മു​​​ൻ ഇം​​​ഗ്ലീ​​​ഷ് നാ​​​യ​​​ക​​​ൻ ഇ​​​ന്ത്യ​​​ക്കെ​​​തി​​​രേ അ​​​ടി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ കു​​​മാ​​​ർ സം​​​ഗ​​​ക്കാ​​​ര(12400) യെ ​​​മ​​​റി​​​ക​​​ട​​​ന്ന് ടെ​​​സ്റ്റി​​​ലെ റ​​​ൺ​​​സ് നേ​​​ട്ട​​​ത്തി​​​ൽ കു​​​ക്ക് അ​​​ഞ്ചാ​​​മ​​​നാ​​​യി(12472). ഇ​​​ന്ത്യ​​​ക്കെ​​​തി​​​രേ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ക്യാ​​​ച്ച് എ​​​ടു​​​ത്ത​​​വ​​​രി​​​ൽ കു​​​ക്ക് ര​​​ണ്ടാ​​​മ​​​താ​​​ണ്(38 ക്യാ​​​ച്ച്). വി​​​വി​​​യ​​​ൻ റി​​​ച്ചാ​​​ർ​​​ഡ്സ് ആ​​​ണ് ഒ​​​ന്നാ​​​മ​​​ത്(39).

ഇ​​​ന്ത്യ​​​ക്കെ​​​തി​​​രേ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ടെ​​​സ്റ്റി​​​ൽ ക്യാ​​​പ്റ്റ​​​നാ​​​യ​​​വ​​​രി​​​ൽ ര​​​ണ്ടാം സ്ഥാ​​​ന​​​ത്താ​​​ണു കു​​​ക്ക്(14 ടെ​​​സ്റ്റ്). 15 ടെ​​​സ്റ്റു​​​ക​​​ളി​​​ൽ വീ​​​തം ക്യാ​​​പ്റ്റ​​​ന്മാ​​​രാ​​​യ ഇ​​​മ്രാ​​​ൻ ഖാ​​​ൻ, ഗ്രേ​​​യിം സ്മി​​​ത്ത് എ​​​ന്നി​​​വ​​​രാ​​​ണു മു​​​ന്നി​​​ലുള്ളത്.

ബിജോ മാത്യു