ലാഹോർ: ദേശീയ സുരക്ഷാ ഏജൻസി യോഗത്തിന്റെ മിനിറ്റ്സിലെ വിവരങ്ങൾ പാർട്ടി നേതാവ് നവാസ് ഷരീഫുമായി പങ്കുവച്ചതിനു മുൻ പാക് പ്രധാനമന്ത്രി ഷഹീദ് ഖാൻ അബ്ബാസിക്കെതിരേ ലാഹോർ ഹൈക്കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
ഡോൺ പത്രത്തിന് ഷരീഫ് നൽകിയ ഇന്റർവ്യൂവിനെത്തുടർന്നുള്ള സ്ഥിതിഗതി വിലയിരുത്താനാണു യോഗം ചേർന്നത്. സൈനിക നേതൃത്വത്തിനുള്ള ആശങ്കയും യോഗത്തിൽ ഉന്നയിക്കപ്പെട്ട മറ്റു വിവരങ്ങളും ഷരീഫുമായി അബ്ബാസി പങ്കുവച്ചെന്ന് ആരോപിച്ച് പൗരാവകാശ പ്രവർത്തകയാണ് കോടതിയെ സമീപിച്ചത്. ഷരീഫിനും ഡോൺ റിപ്പോർട്ടർക്കും നോട്ടീസ് അയയ്ക്കാനും ജഡ്ജി സയിദ് മസർ അലി അക്ബർ നഖ് വി ഉത്തരവിട്ടു.