അറ്റ്ലാന്റിക് സിറ്റി: നിയ ഇമാനി ഫ്രാങ്ക്ളിൻ മിസ് അമേരിക്കയായി തെരഞ്ഞെടുക്കപ്പെട്ടു. അറ്റ്ലാന്റിക് സിറ്റിയിൽ ഞായറാഴ്ച രാത്രി നടന്ന മത്സരത്തിൽ 51 പേരെ പിന്തള്ളിയാണ് നിയ കിരീടം ചൂടിയത്. 50,000 ഡോളറും മറ്റു സമ്മാനങ്ങളും ലഭിച്ചു.
ഗായിക കൂടിയായ നിയ മിസ് ന്യൂയോർക്ക് പട്ടം ചൂടിയിരുന്നു. മിസ് അമേരിക്ക മത്സരത്തിൽ ന്യൂയോർക്ക് സുന്ദരികളുടെ ആധിപത്യം ഒരിക്കൽകൂടി തെളിയിക്കുന്നതായി ഇത്തവണത്തെ മത്സരം. 2013ലും 2015ലും മിസ് ന്യൂയോർക്ക് പട്ടം നേടിയവരാണ് മിസ് അമേരിക്കയായി തെരഞ്ഞെടുക്കപ്പെട്ടത്.