പാരീസ്: ദക്ഷിണഫ്രാൻസിലെ ലിയോണിലെ എയർപോർട്ടിന്റെ റൺവേയിലേക്ക് കാർ ഓടിച്ചുകയറ്റി വ്യോമഗതാഗതം തടസ്സപ്പെടുത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. എയർപോർട്ട് ടെർമിനൽ മന്ദിരത്തിന്റെ ഗ്ളാസ് വാതിലുകൾ തകർത്തുകൊണ്ടാണ് അക്രമി റൺവേയിലേക്ക് കാർ ഓടിച്ചുകയറ്റിയത്.
പിന്നാലെ കാൽനടയായും വാനിലും പാഞ്ഞ പോലീസ് അവസാനം അക്രമിയെ പിടികൂടുകയായിരുന്നു. സംഭവത്തെത്തുടർന്ന് കുറച്ചു സമയം വിമാനത്താവളത്തിന്റെ പ്രവർത്തനം നിലച്ചു.
പിന്നാലെ കാൽനടയായും വാനിലും പാഞ്ഞ പോലീസ് അവസാനം അക്രമിയെ പിടികൂടുകയായിരുന്നു. സംഭവത്തെത്തുടർന്ന് കുറച്ചു സമയം വിമാനത്താവളത്തിന്റെ പ്രവർത്തനം നിലച്ചു.