പ്യോംഗ്യാംഗ്: ഉത്തരകൊറിയ സ്ഥാപിക്കപ്പെട്ടതിന്റെ ഏഴുപതാം വാർഷികത്തിലെ സൈനിക പരേഡിൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ(ഐസിബിഎം) പ്രദർശിപ്പിക്കാതിരുന്നതു ശ്രദ്ധേയമായി. മുൻ വർഷത്തെ പരേഡുകളിൽ സൈനികശക്തി വിളിച്ചോതാൻ ഇത്തരം മിസൈലുകൾ പ്രദർശിപ്പിച്ചിരുന്നു.
ആണവനിരായുധീകരണം നടപ്പാക്കുമെന്നും മിസൈൽ പദ്ധതികൾ റദ്ദാക്കുമെന്നുമാണു യുഎസിനോടും ദക്ഷിണകൊറിയയോടും ഉത്തരകൊറിയ വാഗ്ദാനം ചെയ്തിട്ടുള്ളത്. അതേസമയം, അവർ രഹസ്യമായി മിസൈൽ പദ്ധതികൾ തുടരുന്നതായി ആരോപണമുണ്ട്.
സാന്പത്തികവികസനം, ഉത്തര - ദക്ഷിണ കൊറിയകളുടെ ഏകീകരണം എന്നീ ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ആഘോഷങ്ങൾ ഉത്തരകൊറിയ നടത്തിയത്. ഇന്നലത്തെ പരേഡിൽ ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ പങ്കെടുത്തെങ്കിലും സംസാരിച്ചില്ല. ആലങ്കാരികമായി രാഷ്ട്രത്തലവന്റെ പദവി വഹിക്കുന്ന കിം യോംഗ് നാം ആണ് സംസാരിച്ചത്. സൈനിക നേട്ടങ്ങളെല്ലാം രാജ്യം കൈവരിച്ചെന്നും ഇനി സാന്പത്തിക വികസനത്തിലാണു ശ്രദ്ധയൂന്നുകയെന്നും അദ്ദേഹം പറഞ്ഞു.
പരന്പരാഗത ആയുധങ്ങൾ പരേഡിൽ പ്രദർശിപ്പിച്ചു. സാന്പത്തികവികസനം എന്ന ആശയത്തിൽ അധിഷ്ടിതമായി ആധുനിക ട്രെയിൻ, സോളാർ പാനലുകൾ, വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാറ്റാടി, അണക്കെട്ടുകൾ എന്നിവ ഉൾപ്പെടുന്ന കൂറ്റൻ ഫ്ളോട്ട് പ്രദർശിപ്പിച്ചു.
ചൈനീസ് പാർലമെന്റ് നേതാവ് ലി ഷാൻഷു പ്രത്യേക അതിഥിയായി ആഘോഷങ്ങളിൽ പങ്കെടുത്തു. യുഎസിനു വാഗ്ദാനം ചെയ്ത പ്രകാരമുള്ള ആണവനിരായുധീകരണം ഉത്തരകൊറിയ നടപ്പാക്കുകയാണെന്നു ലി ഷാൻഷുവിനോട് കിം ജോംഗ് ഉൻ പറഞ്ഞു.