ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 500 കോടി രൂപയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പ്രഖ്യാപിച്ച 100 കോടി രൂപയും കേരള ഗവൺമെന്റിനു കൈമാറി. സംസ്ഥാന സർക്കാ രിന്റെ അഭ്യർഥന മാനിച്ച് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് 89,540 ടൺ അരി കൂടി അനുവദിച്ചിട്ടുണ്ട്.
നേരത്തേ ലഭ്യമാക്കിയ 100 ടൺ പയറിനങ്ങൾക്കു പുറമെ, ഉപഭോക്തൃകാര്യ മന്ത്രാലയം കൂടുതൽ ചെറുപയറും പരിപ്പും ലഭ്യമാക്കും.കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പൊതുമേഖലാ എണ്ണക്കമ്പനികൾ 25 കോടി രൂപ സംഭാവന ചെയ്തു.
2.7 ലക്ഷം കുപ്പിവെള്ളത്തിനു പുറമേ, റെയിൽവേ 24 ലക്ഷം ലിറ്റർ കുടിവെള്ളവും എത്തിച്ചു.