ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകസ്ഥാനത്ത് ഹൊസെ മൗറീഞ്ഞോതന്നെ തുടരുമെന്ന് ക്ലബ് വൃത്തങ്ങൾ. പ്രീമിയർ ലീഗിൽ ഞായറാഴ്ച ബ്രിങ്ടോണിനോട് 2-3നു പരാജയപ്പെട്ടതോടെ മൗറീഞ്ഞോയ്ക്കെതിരേ വിമർശനമുയർന്നിരുന്നു. മൗറീഞ്ഞോയ്ക്കു പകരം റയൽ മാഡ്രിഡിന്റെ മുൻ പരിശീലകനായ സിനദിൻ സിദാനെ കൊണ്ടുവരുമെന്നായിരുന്നു സൂചനകൾ. എന്നാൽ, സിദാന് നിലവിൽ മാഞ്ചസ്റ്ററിൽ ജോലിയില്ലെന്ന് ക്ലബ് അധികൃതർതന്നെ വ്യക്തമാക്കുകയായിരുന്നു.
സീസണിന്റെ ആരംഭത്തിൽ മൗറീഞ്ഞോ ആവശ്യപ്പെട്ട താരങ്ങളെ സ്വന്തമാക്കാൻ യുണൈറ്റഡിന്റെ മാനേജ്മെന്റ് തയാറായിരുന്നില്ല. ഇതേത്തുടർന്ന് താൻ മുഖ്യപരിശീലകൻ മാത്രമാണെന്നും ടീമിനു വരാനിരിക്കുന്നത് കടുത്ത ദിനങ്ങളാണെന്നും അഭിപ്രായപ്പെട്ടിരുന്നു.
മാഞ്ചസ്റ്ററിൽ മൗറീഞ്ഞോ തന്നെ
12:56 AM Aug 22, 2018 | Deepika.com