മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോൾ സീസണിലെ തങ്ങളുടെ ആദ്യമത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് സമനില വഴങ്ങി. വലൻസിയയാണ് കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ അത്ലറ്റിക്കോയെ 1-1 സമനിലയിൽ കുടുക്കിയത്. വലൻസിയയ്ക്കായി റോഡ്രിഗോയും (56-ാം മിനിറ്റ്) അത്ലറ്റിക്കോയ്ക്കായി കോറെയയും (26-ാം മിനിറ്റ്) ഗോൾ നേടി.
യുവേഫ സൂപ്പർ കപ്പിൽ കഴിഞ്ഞയാഴ്ച റയൽ മാഡ്രിഡിനെ കീഴടക്കിയശേഷമായിരുന്നു അത്ലറ്റിക്കോ വലൻസിയയ്ക്കെതിരേ ഇറങ്ങിയത്. മറ്റൊരു മത്സരത്തിൽ അത്ലറ്റിക്കോ ബിൽബാവോ 2-1നു ലെഗാൻസിനെ കീഴടക്കി.
അത്ലറ്റിക്കോയ്ക്ക് സമനില
12:56 AM Aug 22, 2018 | Deepika.com