ബെയർസ്റ്റോ ക്രീസിലെത്തി, പൂജ്യത്തിനു പുറത്ത്
12:56 AM Aug 22, 2018 | Deepika.com
നോട്ടിങാം: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം വിരലിനു പരിക്കേറ്റ വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോ നാലാം ദിനമായ ഇന്നലെ ബാറ്റ് ചെയ്യാനെത്തിയെങ്കിലും പൂജ്യത്തിനു പുറത്ത്. ജയിംസ് ആൻഡേഴ്സന്റെ പന്ത് പിടിക്കാനുള്ള ശ്രമത്തിനിടെ ഇടങ്കയ്യുടെ നടുവിരലിനാണ് പരിക്കേറ്റത്. തുടർന്ന് ബെയർസ്റ്റോ മൈതാനംവിട്ടിരുന്നു. മൂന്നാംദിനം മൈതാനത്ത് എത്താതിരുന്ന അദ്ദേഹത്തിനു പ്രാധമിക ശുശ്രൂഷ നല്കിയിരുന്നു. ബെയർസ്റ്റോയുടെ അഭാവത്തിൽ ജോസ് ബട്ലർ ആയിരുന്നു കീപ്പിംഗ് ചുമതല വഹിച്ചത്.