ടെഹ്റാൻ :ആഭ്യന്തര സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇറാൻ നിർമിച്ച യുദ്ധവിമാനം പ്രസിഡന്റ് ഹസൻ റൂഹാനി പുറത്തിറക്കി. റുഹാനി വിമാനത്തിന്റെ കോക്പിറ്റിൽ ഇരിക്കുന്ന ചിത്രം സ്റ്റേറ്റ് ടിവി സംപ്രേഷണം ചെയ്തു. മൾട്ടി പർപ്പസ് റഡാർ ഘടിപ്പിച്ച കൗസർ യുദ്ധവിമാനം നൂറു ശതമാനവും ആഭ്യന്തരസാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമിച്ചതാണെന്ന് തസ്നിം വാർത്താ ഏജൻസി പറഞ്ഞു. നിലവിലുള്ള മിസൈലുകൾ അപ്ഗ്രേഡ് ചെയ്യുമെന്നു പ്രതിരോധമന്ത്രി പറഞ്ഞു.