വാഷിംഗ്ടൺ ഡിസി: ദശകങ്ങളായി ന്യൂയോർക്ക് നഗരത്തിൽ താമസിച്ചുവന്ന മുൻ നാസി ജയിൽ ഗാർഡ് ജാക്കി പാലിജിനെ(95) ജർമനിയിലേക്കു നാടുകടത്തിയതായി വൈറ്റ്ഹൗസ് അറിയിച്ചു. പോളണ്ടിലെ ട്രാവിൻസ്കി ലേബർ ക്യാന്പിലെ ഗാർഡായിരുന്ന ഇയാൾ നാസി ബന്ധം മറച്ചുവച്ചാണ് യുഎസിലെത്തി പൗരത്വം നേടിയത്.
ട്രാവിൻസ്കി ക്യാന്പിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ആറായിരത്തോളം യഹൂദരെ 1943 നവംബർ മൂന്നിന് നാസികളുടെ എസ്എസ് പോലീസുകാർ വെടിവച്ചു കൊന്നു. തടവുകാർ രക്ഷപ്പെടുന്നതു തടയാൻ നിയോഗിക്കപ്പെട്ട കാവൽക്കാരിൽ ഒരാളായിരുന്നു പാലിജ്.