ഒട്ടാവ: പ്രഭാത ഭക്ഷണത്തിൽ പ്രോട്ടീൻ സന്പുഷ്ടമായ പാൽ ഉപയോഗിക്കുന്നത് പ്രമേഹരോഗികൾക്കു ഗുണകരമെന്നു പഠനഫലം. പ്രാതലിനൊപ്പം വെള്ളം കുടിക്കുന്നതിനു പകരം ഹൈ പ്രോട്ടീൻ പാൽ ഉപയോഗിക്കുന്നവരുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു താഴുന്നതായി കണ്ടെത്തിയെന്നു ഗുലെഫ്, ടൊറേന്റോ യൂണിവേഴ്സിറ്റികളിലെ ഗവേഷകർ പറഞ്ഞു. പഠനഫലം ജേർണൽ ഓഫ് ഡെയറി സയൻസിൽ പ്രസിദ്ധപ്പെടുത്തി.