+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ണ​ക്കാ​ല​ത്ത് വ്യാ​ജ​മ​ദ്യം ത​ട​യാ​ന്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും: ജി​ല്ലാ ക​ള​ക്ട​ര്‍

പ​ത്ത​നം​തി​ട്ട: ഓ​ണം വി​പ​ണി​യെ ല​ക്ഷ്യ​മി​ട്ട് ജി​ല്ല​യി​ലേ​ക്കു​ള്ള വ്യാ​ജ​മ​ദ്യ​ത്തി​ന്‍റെ ഒ​ഴു​ക്ക് ത​ട​യു​ന്ന​തി​ന് എ​ക്സൈ​സ് പോ​ലീ​സ് ഫോ​റ​സ്റ്റ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത പ​രി​ശോ
ഓ​ണ​ക്കാ​ല​ത്ത് വ്യാ​ജ​മ​ദ്യം ത​ട​യാ​ന്‍                       പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും: ജി​ല്ലാ ക​ള​ക്ട​ര്‍
പ​ത്ത​നം​തി​ട്ട: ഓ​ണം വി​പ​ണി​യെ ല​ക്ഷ്യ​മി​ട്ട് ജി​ല്ല​യി​ലേ​ക്കു​ള്ള വ്യാ​ജ​മ​ദ്യ​ത്തി​ന്‍റെ ഒ​ഴു​ക്ക് ത​ട​യു​ന്ന​തി​ന് എ​ക്സൈ​സ് പോ​ലീ​സ് ഫോ​റ​സ്റ്റ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ആ​ര്‍. ഗി​രി​ജ. വ്യാ​ജ​മ​ദ്യ നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച് ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍.
അ​തി​ര്‍​ത്തി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ എ​ത്ത​പ്പെ​ടു​ന്ന റെ​യി​ല്‍​വേ​സ്റ്റേ​ഷ​ന്‍, ബ​സ്റ്റേ​ഷ​നു​ക​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും. ജി​ല്ല​യി​ല്‍ മ​യ​ക്കു​മ​രു​ന്നി​ന്‍റെ വ്യാ​പ​നം കൂ​ടു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും ഇ​ട​ന​ല്‍​കാ​ത്ത ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. സ്കൂ​ളു​ക​ളു​ടെ​യും മ​റ്റു പ​രി​സ​ര​ങ്ങ​ളി​ല്‍ ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ല്പ​ന ഇ​പ്പോ​ഴും ന​ട​ക്കു​ന്ന​താ​യി പ​രാ​തി​ക​ള്‍ ഉ​ള്ള​താ​യും ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ക്സൈ​സ് വ​കു​പ്പ് കൂ​ടു​ത​ല്‍ ഊ​ര്‍​ജി​ത​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.
ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ​മാ​സം 658 റെ​യ്ഡു​ക​ള്‍ ന​ട​ത്തി 84 അ​ബ്കാ​രി കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. പ​ത്ത് എ​ന്‍​ഡി​പി​എ​സ് കേ​സു​ക​ളി​ലാ​യി 83 പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്തു. 24.3 ലി​റ്റ​ര്‍ ചാ​രാ​യം, 131.9 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യം, 23.4 ലി​റ്റ​ര്‍ ബി​യ​ര്‍, 1000 ലി​റ്റ​ര്‍ കോ​ട , 122.9 അ​രി​ഷ്ടം, 2.534 കി​ലോ ഗ്രാം ​ക​ഞ്ചാ​വ്, 27 ലി​റ്റ​ര്‍ ക​ള്ള് എ​ന്നി​വ ക​ണ്ടെ​ടു​ത്തു. 2377 വാ​ഹ​ന​ങ്ങ​ളി​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ര​ണ്ട് വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. കോ​പ്ട ആ​ക് ട് ​പ്ര​കാ​രം 249 കേ​സു​ക​ളി​ലാ​യി 49,800 രൂ​പ പി​ഴ ചു​മ​ത്തി. യോ​ഗ​ത്തി​ല്‍ ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ അ​ബ്ദു​ല്‍ റ​ഷീ​ദ്, നാ​ര്‍​കോ​ട്ടി​ക് ഡി​വൈ​എ​സ്പി ആ​ര്‍. പ്ര​ദീ​പ്, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ഭേ​ഷ​ജം പ്ര​സ​ന്ന​കു​മാ​ര്‍, ജ​യ​ച​ന്ദ്ര​ന്‍ ഉ​ണ്ണി​ത്താ​ന്‍, പി. ​വി. എ​ബ്ര​ഹാം വ​ര്‍​ഗീ​സ്, ബേ​ബി​ക്കു​ട്ടി ഡാ​നി​യേ​ല്‍, നൗ​ഷാ​ദ് ക​ണ്ണ​ങ്ക​ര, പി. ​എ​സ്. ശ​ശി, പി. ​ര​വീ​ന്ദ്ര​ന്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.