പത്തനംതിട്ട: ലയണ്‍സ് ഡിസ്ട്രിക്ട് 318 ബിയുടെ കുടുംബസംഗമവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നാളെ അടൂർ ഗ്രീൻവാലി കണ്വൻഷൻ സെന്ററിൽ നടക്കും.
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായുള്ള 120 ക്ലബുകൾ ഉൾപ്പെടുന്ന ലയണ്‍സ് ഡിസ്ട്രിക്ടിന്റെ ചുമതലയിൽ 10 കോടി രൂപയുടെ വിവിധ പദ്ധതികളാണ് ഏറ്റെടുക്കുന്നതെന്ന് ഗവർണർ ജി. വേണുകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ 11ന് കാബിനറ്റ് സമ്മേളനം ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3.30ന് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ മുൻ ഇന്റർനാഷണൽ പ്രസിഡന്റ് മഹേന്ദ്ര അമരസൂര്യ മുഖ്യാതിഥിയാകും. ലയണ്‍സ് ക്ലബ് ഇന്റർനാഷണലിന്റെ പദ്ധതികളും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യും. ബഡ്സ് സ്കൂൾ, സുദർശനം, ലോഡ്സ്റ്റാർ, ഹരിതം, അമൃതം, സുപഥം, സുസ്മിതം സുഭദ്രം തുടങ്ങിയ സാമൂഹ്യപദ്ധതികളാണ് ലയണ്‍സ് ക്ലബ് ഏറ്റെടുക്കുന്നത്.ജി.വേണുകുമാറിന്റെ അധ്യക്ഷതയിൽ ഇന്റർ നാഷണൽ ബോർഡ് മെംബർ വി.പി. നന്ദകുമാർ, മുൻ അന്തർദേശീയ ഡയറക്ടർ ആർ. മുരുകൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
ജന്മശതാബ്ദി ആഘോഷിക്കുന്ന ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ യോഗത്തിൽ ആദരിക്കും.
സംവിധായകൻ അനിൽ തോമസ്, ഏറ്റവും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സുരഭിലക്ഷ്മി എന്നിവരെ അനുമോദിക്കും. മുൻ ഡിസ്ട്രിക്ട് ഗവർണർമാരായ കെ.എ. തോമസ്, മാഗി ജോസ്,കാബിനറ്റ് സെക്രട്ടറി സജി ഏബ്രഹാം സാമുവേൽ, ട്രഷറാർ ഡോ.ദിലീപ് കുമാർ, അടൂർ സേതു തുടങ്ങിയവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ അടൂർ സേതു, ബിജി വർഗീസ്, വിന്നി ഫിലിപ്പ്, പി.സി. ചാക്കോ എന്നിവരും പങ്കെടുത്തു.