കാഠ്മണ്ഡു: നേപ്പാളിലെ നിയമവ്യവസ്ഥയിൽ സമൂല പരിഷ്കരണം ലക്ഷ്യമിട്ടു നടപ്പാക്കുന്ന സിവിൽ കോഡ് നിയമവും ക്രിമിനൽ കോഡ് നിയമവും ഇന്നുമുതൽ പ്രാബല്യത്തിൽ. അന്പത്തഞ്ചു വർഷം പഴക്കമുള്ള ജനറൽ കോഡിനു പകരമാണിവ. എല്ലാ വിഭാഗം ജനങ്ങളുടെയും നിത്യജീവിതത്തിൽ ബാധകമാകുന്ന രണ്ടു നിയമങ്ങളും ആധുനിക കാഴ്ചപ്പാടുകളും തത്വസംഹിതകളും അടിസ്ഥാനമാക്കിയാണ് തയാറാക്കിയത്.
രാജ്യത്തിനകത്തും പുറത്തും വച്ചു നടക്കുന്ന വിവാഹ മോചനങ്ങൾക്ക് അംഗീകാരം നല്കൽ, സ്ത്രീകൾക്ക് പിതാവിന്റെ പേരു കൂടി ഉപയോഗിക്കാനുള്ള അവകാശം തുടങ്ങിയവയുമായി ബന്ധപ്പെട്ട വകുപ്പുകൾ സിവിൽ കോഡിൽ ഉണ്ട്.
ജീവപര്യന്തം തടവ് 25 വർഷമാക്കൽ, കുറ്റം സമ്മതിച്ചാൽ ശിക്ഷ ഇളവു ചെയ്യുന്നതടക്കമുള്ള ഒത്തുതീർപ്പിലെത്തൽ മുതലായ കാര്യങ്ങൾ ക്രിമിനൽ ചട്ടത്തിലും ഉൾപ്പെടുത്തിയിരിക്കുന്നു.